Sub Lead

ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചു; പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ 2015ലെ ട്വീറ്റ് കുത്തിപ്പൊക്കി വിവാദം

'അഖണ്ഡഭാരതം' എന്ന പേരില്‍ ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള ഭൂപടമാണ് പുഷ്‌കര്‍ ധാമി 2015ല്‍ ട്വീറ്റ് ചെയ്തത്. പുഷ്‌കര്‍ സിങ് ധാമി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ധാമിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കുകയായിരുന്നു.

ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചു; പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ 2015ലെ ട്വീറ്റ് കുത്തിപ്പൊക്കി വിവാദം
X

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ പുഷ്‌കര്‍ സിങ് ധാമി വിവാദത്തിലായി. ആറുവര്‍ഷം മുമ്പ് ട്വീറ്റ് ചെയ്ത ഇന്ത്യയുടെ ഭൂപടമാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. 'അഖണ്ഡഭാരതം' എന്ന പേരില്‍ ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള ഭൂപടമാണ് പുഷ്‌കര്‍ ധാമി 2015ല്‍ ട്വീറ്റ് ചെയ്തത്. പുഷ്‌കര്‍ സിങ് ധാമി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ധാമിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കുകയായിരുന്നു. നിരവധി പേര്‍ ധാമിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

വെളുത്ത വര കൊണ്ട് അടയാളപ്പെടുത്തിയ ഇന്ത്യന്‍ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമായ ലഡാക്കിന്റേതുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് അടുത്തിടെ ട്വിറ്ററിനെതിരേ രണ്ട് കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോകാരോഗ്യസംഘടനയെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ കൃത്യതയില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് ബിബിസി മാപ്പുചോദിക്കുകയും പിന്നീട് അത് ശരിയാക്കുകയും ചെയ്തിട്ടുണ്ട്. നാലുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രിയായ പുഷ്‌കര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പുതിയ വിവാദമുയര്‍ന്നത്. ബിജെപി സംസ്ഥാന യൂനിറ്റിലെ കലഹത്തെത്തുടര്‍ന്ന് തീരത്ത് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് 45 കാരനായ പുഷ്‌കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

Next Story

RELATED STORIES

Share it