Sub Lead

ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം; യുപിയില്‍ ആറുപേര്‍ക്കെതിരേ കേസ്

ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം; യുപിയില്‍ ആറുപേര്‍ക്കെതിരേ കേസ്
X

ലഖ്‌നോ: ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ആറുപേര്‍ക്കെതിരേ കേസെടുത്തു. ഭഗവാന്‍ ദാസ്, പ്രേണ സിങ്, സുനിത, സീത, പവന്‍ കുമാര്‍, ജാങ്കി പ്രസാദ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ വന്‍ഷി നഗര്‍ പ്രദേശത്ത് 60-70 പേര്‍ പങ്കെടുത്ത സ്ഥലത്ത് മതപരിവര്‍ത്തനം നടക്കുന്നതായി പോലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് (എഎസ്പി) രാഹുല്‍ ഭാട്ടി പറഞ്ഞു.

2021 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആക്ടിവിസ്റ്റ് ഹിമാന്‍ഷു പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. ക്രിസ്ത്യന്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ ഭഗവാന്‍ ദാസിന്റെ വസതിയില്‍ വശീകരിച്ചും തെറ്റിദ്ധരിപ്പിച്ചും ആളുകളെ ഭീഷണിപ്പെടുത്തി മതംമാറ്റുകയാണെന്ന് പട്ടേല്‍ ആരോപിച്ചു. അവരുടെ സമ്മേളനത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കും ദേവതകള്‍ക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയി അദ്ദേഹം എഫ്‌ഐആറില്‍ ആരോപിച്ചു.

കഴിഞ്ഞ 22 വര്‍ഷമായി തന്റെ വയലില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ടെന്നും നേരത്തെയും തനിക്കെതിരേ മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും ഭഗവാന്‍ ദാസ് പറഞ്ഞു. തനിക്കും മറ്റുള്ളവര്‍ക്കുമെതിരായ ആരോപണങ്ങള്‍ പോലിസ് അന്വേഷണത്തില്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്റെ സ്ഥലത്ത് മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നല്‍കിയ പട്ടേലിനും മറ്റുള്ളവര്‍ക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭഗവാന്‍ ദാസും പരാതി നല്‍കിയിട്ടുണ്ട്. പട്ടേലും സംഘവും തന്റെ സ്ഥലത്ത് കയറി മോശമായി പെരുമാറുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ഭഗവാന്‍ ദാസ് പറയുന്നു.

Next Story

RELATED STORIES

Share it