Sub Lead

ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്റെ പൗരത്വം റദ്ദാക്കി യുക്രൈന്‍; ആയുധം നല്‍കരുതെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം

ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്റെ പൗരത്വം റദ്ദാക്കി യുക്രൈന്‍; ആയുധം നല്‍കരുതെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം
X

വാഷിങ്ടണ്‍: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച യുക്രൈന് യുഎസ് ആയുധങ്ങള്‍ നല്‍കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗമായ അന്ന പോളിന ലൂണ. റഷ്യന്‍ അനുകൂല നിലപാടാണ് ഓര്‍ത്തഡോക്‌സുകാര്‍ക്കെന്നാണ് ജൂതന്‍ കൂടിയായ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആരോപിക്കുന്നത്. യുക്രൈന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മേധാവിയായ ഓറസ്റ്റ് വൊളോദിമിറോവിച്ച് ബെറെവോസ്‌കിയുടെ പൗരത്വവും റദ്ദാക്കി. ഇതേതുടര്‍ന്നാണ് യുഎസ്, യുക്രൈന് ആയുധങ്ങള്‍ നല്‍കരുതെന്ന നിലപാടുമായി അന്ന പോളിന ലൂണ പ്രചാരണം നടത്തുന്നത്. യുക്രൈന് ചില സുപ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും നല്‍കുന്നത് യുഎസ് നിര്‍ത്തിവച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it