Sub Lead

ഫലസ്തീന്‍ രാഷ്ട്ര പ്രഖ്യാപനം: മഹ്മൂദ് അബ്ബാസിന് വിസ നിഷേധിച്ച് യുഎസ്

ഫലസ്തീന്‍ രാഷ്ട്ര പ്രഖ്യാപനം: മഹ്മൂദ് അബ്ബാസിന് വിസ നിഷേധിച്ച് യുഎസ്
X

വാഷിങ്ടണ്‍: ഫലസ്തീന്‍ രാഷ്ട്രം പ്രഖ്യാപിക്കാന്‍ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് യുഎസ് വിസ നല്‍കില്ല. ഇസ്രായേലിനെതിരേ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അതോറിറ്റി പിന്തുണ നല്‍കുന്നുവെന്ന ആരോപണമാണ് വിസ നിഷേധിക്കാന്‍ കാരണം. ജൂലൈയില്‍ ഫലസ്തീന്‍ അതോറിറ്റിയിലെ ഉന്നതര്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് വിസയും നിഷേധിക്കുന്നത്. മുന്‍കാല ചര്‍ച്ചകളില്‍ സമ്മതിച്ച കാര്യങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിയും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും പാലിക്കാത്തതും വിസ നിഷേധിക്കാന്‍ കാരണമായെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it