Sub Lead

ഇസ്രായേല്‍ ശത്രുവാണെന്ന് ലബ്‌നാന്‍ സൈനിക കമാന്‍ഡര്‍; പ്രതിഷേധിച്ച് യുഎസ്

ഇസ്രായേല്‍ ശത്രുവാണെന്ന് ലബ്‌നാന്‍ സൈനിക കമാന്‍ഡര്‍; പ്രതിഷേധിച്ച് യുഎസ്
X

ബെയ്‌റൂത്ത്: ഇസ്രായേല്‍ ലബ്‌നാന്റെ ശത്രുവാണെന്ന ലബ്‌നാന്‍ സൈനിക കമാന്‍ഡറുടെ പ്രസ്താവനയില്‍ യുഎസ് പ്രതിഷേധിച്ചു. യുഎസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ലബ്‌നാന്‍ സൈനിക കമാന്‍ഡര്‍ റോഡോള്‍ഫ് ഹയ്ക്കല്‍ യുഎസ് സന്ദര്‍ശനം റദ്ദാക്കി. തെക്കന്‍ ലബ്‌നാനില്‍ ശത്രു ആക്രമണം നടത്തുന്നുവെന്ന് റോഡോള്‍ഫ് ഹയ്ക്കല്‍ പറഞ്ഞിരുന്നു. മുന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ പ്രകാരം ലിത്വാനി നദിക്ക് സമീപത്ത് നിന്ന് ശത്രു പിന്‍മാറേണ്ടതാണെന്നും അത് ഇതുവരെയും നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെയാണ് യുഎസ് റോഡോള്‍ഫ് ഹയ്ക്കലിനെതിരെ രംഗത്തെത്തിയത്. ഇസ്രായേലി സൈന്യത്തെ ശത്രു എന്ന് വിളിക്കരുതെന്നും ഇസ്രായേലി പ്രതിരോധ സേന എന്നാണ് വിളിക്കേണ്ടതെന്നും ലബ്‌നാനിലെ യുഎസ് പ്രതിനിധി മാര്‍ഗന്‍ ഓര്‍ട്ടഗസ് പറഞ്ഞു.

ലബ്‌നാന് മുന്നോട്ടുപോവാന്‍ വേണ്ട അവസമാണ് സൈനിക കമാന്‍ഡര്‍ ഇല്ലാതാക്കിയതെന്ന് യുഎസിലെ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമും പറഞ്ഞു. '' ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ലബ്‌നാന്‍ സൈന്യം ശ്രമിക്കുന്നില്ല. ഇസ്രായേലിനെ ശത്രുവെന്ന് വിളിക്കുന്നു. ഈ സാഹചര്യത്തില്‍ ലബ്‌നാന്‍ സൈന്യം യുഎസിന് അത്ര നല്ലതല്ല.''- ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. സൈനിക കമാന്‍ഡറെ മാറ്റുകയാണ് ലബ്‌നാന്‍ ചെയ്യേണ്ടതെന്ന് യുഎസ് സര്‍ക്കാരിലെ പ്രമുഖരും അഭിപ്രായപ്പെട്ടു. അതേസമയം, നിരായുധീകരണത്തില്‍ ചര്‍ച്ചയില്ലെന്ന് ഹിസ്ബുല്ലയും അറിയിച്ചു.

ലബ്‌നാനിലെയും ഫലസ്തീനിലെയും സായുധ പ്രതിരോധ പ്രസ്ഥാനങ്ങളെ നിരായുധീകരിച്ച് ഇസ്രായേലിനെ സുരക്ഷിതമാക്കാനാണ് യുഎസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it