Sub Lead

ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഓടയില്‍ തള്ളിയ ഭാര്യയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഓടയില്‍ തള്ളിയ ഭാര്യയും കാമുകനും അറസ്റ്റില്‍
X

സംഭല്‍: ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഓടയില്‍ തള്ളിയ ഭാര്യയും കാമുകനും അറസ്റ്റില്‍. ചന്ദോസിയിലെ ചുണ്ണി മൊഹല്ല സ്വദേശിയായ റൂബിയും കാമുകന്‍ ഗൗരവുമാണ് അറസ്റ്റിലായത്. ഈദ്ഗാഹ് പ്രദേശത്തെ ഒരു ഓടയില്‍ നിന്നും തലയും കൈയ്യും കാലുമില്ലാത്ത മൃതദേഹ ഭാഗം ഡിസംബര്‍ പതിനഞ്ചിന് പോലിസിന് ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധന നടത്തുന്നതിനിടെ മൃതദേഹത്തില്‍ രാഹുല്‍ എന്ന് എഴുതിയതായി പോലിസ് കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് നിന്നും കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. അങ്ങനെയാണ് പോലിസ് രാഹുലിനെ തിരിച്ചറിഞ്ഞത്. നവംബര്‍ 18 മുതല്‍ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റൂബിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

തന്റെയും ഗൗരവിന്റെയും അവിഹിത ബന്ധം രാഹുല്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂബി സമ്മതിച്ചതായി പോലിസ് അറിയിച്ചു. ഇരുമ്പുവടി ഉപയോഗിച്ചാണ് രാഹുലിനെ തല്ലിക്കൊന്നത്. പിന്നീട് ഗ്രൈന്‍ഡര്‍ കൊണ്ടുവന്ന് മൃതദേഹം വെട്ടിമുറിച്ചു. ചില ഭാഗങ്ങള്‍ ഈദ്ഗാഹ് പ്രദേശത്തെ ഓടയില്‍ ഇട്ടു. മറ്റു ഭാഗങ്ങള്‍ ഗംഗാ നദിയില്‍ തള്ളി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പോലിസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it