യുപിയില് മധ്യവയസ്കയെ മകനും ഭാര്യയും ചേര്ന്ന് തീക്കൊളുത്തി
BY BSR2 Nov 2020 9:58 AM GMT

X
BSR2 Nov 2020 9:58 AM GMT
ഷാജഹാന്പൂര്(യുപി): കുടുംബ കലഹത്തെ തുടര്ന്ന് മധ്യവയസ്കയെ മകനും ഭാര്യയും ചേര്ന്ന് തീക്കൊളുത്തി. ജലാലാബാദ് പ്രദേശത്ത് തിങ്കളാഴ്ചയാണു സംഭവം. മകന് ആകാശ് ഗുപ്ത, ഭാര്യ ദീപ് ശിഖ, ആകാശിന്റെ അമ്മായിയമ്മ എന്നിവരാണ് രത്ന ദേവി(58) എന്ന സ്ത്രീയെ തീയിട്ടു കൊലപ്പെടുത്താന് ശ്രമിച്ചതെന്ന് പോലിസ് സൂപ്രണ്ട് അപര്ണ ഗൗതം പറഞ്ഞു. നിലവിളി കേട്ട് നാട്ടുകാര് രക്ഷാപ്രവര്ത്തനം നടത്തുകയും ആശുപത്രിയിലെത്തിക്കുകയും പോലിസിനെ അറിയിക്കുക്കുകയും ചെയ്തു. മെഡിക്കല് കോളജില് പ്രവേശിപ്പിച്ച സ്ത്രീയുടെ നില ഗുരുതരമാണെന്ന് എസ്പി പറഞ്ഞു. മറ്റൊരു മകന് കിഷന് ഗുപ്തയുടെ പരാതിയില് എഫ്ഐആര് രജിസ്റ്റര് ചെയ്തു. ആകാശ് ഗുപ്തയെയും മറ്റ് രണ്ട് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര് പറഞ്ഞു.
UP Woman Allegedly Set On Fire By Son, Wife
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT