ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ടുകുട്ടികളെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
മെറാദാബാദിലെ നിര്‍മല്‍പൂര്‍ ഗ്രാമത്തിലെ തയ്യല്‍തൊഴിലാളിയായ റൊഹ്താഷ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ നാലു കുട്ടികളും ഭാര്യയുടെ വിവാഹേതര ബന്ധത്തിലുള്ളതാണെ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്.
മൊറാദാബാദ്: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ട് കുട്ടികളെ കുത്തിക്കൊന്ന കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പോലിസ് അറിയിച്ചു. മെറാദാബാദിലെ നിര്‍മല്‍പൂര്‍ ഗ്രാമത്തിലെ തയ്യല്‍തൊഴിലാളിയായ റൊഹ്താഷ് ആണ് അറസ്റ്റിലായത്.
കത്രികകള്‍ ഉപയോഗിച്ച് ഇയാള്‍ ഇദ്ദേഹത്തിന്റെ നാലു മക്കളെ കുത്തുകയായിരുന്നു. ഒരു കുട്ടി സംഭവസ്ഥലത്തുവച്ചും മറ്റൊരു കുട്ടി ചികില്‍സയ്ക്കിടെയുമാണ് മരിച്ചത്. മറ്റു രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. ഭാര്യയ്ക്ക് പരപരുഷ ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. രക്തം പരുണ്ട കത്രികകള്‍ ഇയാളില്‍നിന്നു കണ്ടെടുത്തതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ശങ്കര്‍ സിങ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നാലു കുട്ടികളും ഭാര്യയുടെ വിവാഹേതര ബന്ധത്തിലുള്ളതാണെ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്.
ഭാര്യയേയും കുട്ടികളേയും വധിക്കാന്‍ ഗൂഢാലോചന നടത്തിയ റൊഹ്താഷ് രാത്രി 10.30ഓടെ വീട്ടിലെത്തുകയും വീടിന്റെ മുകള്‍ നിലയില്‍ കിടുന്നുറങ്ങുകയായിരുന്ന രവി, ആകാശ്, സലോനി എന്നീ മുന്നു കുട്ടികളെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് താഴെയത്തി നാലാമത്തെ കുട്ടി ശിവാനിയെയും ഭാര്യയേയും ആക്രമിക്കുകയുമായിരുന്നു.
രവിയും ആകാശുമാണ് കൊല്ലപ്പെട്ടത്. ശിവാനിയും സലോമിയും ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT