ബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി കോണ്‍ഗ്രസിലേക്കെന്ന് സൂചന

ലഖ്‌നോ: ലോക്‌സഭയില്‍ ബിജെപി എംപി രമേഷ് ബിധുരിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി ഡാനിഷ് അലി കോണ്‍ഗ്രസിലേക്കെന്ന് സൂചന. അധിക്ഷേപത്തിനിരയായിട്ടും ബിഎസ്പി നേതൃത്വം കാര്യമായി പിന്തുണയ്ക്കാത്തതാണ് ഡാനിഷ് അലിയുടെ കൂടുമാറ്റത്തിനു പിന്നിലെന്നാണ് റിപോര്‍ട്ട്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് കഴിഞ്ഞ ദിവസം ഡാനിഷ് അലിയുമായി ചര്‍ച്ച നടത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡാനിഷ് അലി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അധിക്ഷേപത്തിനിരയായതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഡാനിഷ് അലിയെ സന്ദര്‍ശിച്ച് പിന്തുണയര്‍പ്പിച്ചിരുന്നു. ബിഎസ്പി നേതാവ് മായാവതിയുമായി ഡാനിഷ് അലി ഈയിടെയായി നേരിയ അകല്‍ച്ചയിലാണ്. പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' സഖ്യത്തില്‍ ചേരണമെന്നാണ് ഡാനിഷ് അലിയുടെ നിലപാട്. എന്നാല്‍, ബിഎസ്പി സഖ്യത്തില്‍ ചേരാന്‍ തയ്യാറായിട്ടില്ല. ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഡാനിഷ് അലി 2019ലാണ് പാര്‍ട്ടിവിട്ട് മായാവതിയുടെ ബിഎസ്പിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ യുപിയിലെ അംറോഹ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗമാണ്.
RELATED STORIES
കശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT