Sub Lead

യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലിസിനെ അറിയിച്ചത്.

യുപിയില്‍ ബിജെപി നേതാവിനെ  വെടിവച്ചുകൊന്നു
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. ബാഗ്പത്തിലെ ചപ്രൗലി പ്രദേശത്തെ മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെയാണ് അജ്ഞാതരായ അക്രമികള്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ സ്വന്തം കൃഷിയിടത്തില്‍വച്ച് വെടിവച്ചുകൊന്നത്.

വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലിസിനെ അറിയിച്ചത്. പൊലിസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലിസ് നിഗമനം. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.കഴിഞ്ഞ ജൂണില്‍ പ്രദേശത്തെ മറ്റൊരു നേതാവിന്റെ മകനെ അക്രമികള്‍ വെടിവച്ചുകൊന്നിരുന്നു.




Next Story

RELATED STORIES

Share it