Sub Lead

പള്ളിയില്‍ നിന്ന് ബാങ്ക് വിളി ശബ്ദം പുറത്തുവരരുതെന്ന് ഹിന്ദുത്വര്‍

പള്ളിയില്‍ നിന്ന് ബാങ്ക് വിളി ശബ്ദം പുറത്തുവരരുതെന്ന് ഹിന്ദുത്വര്‍
X

അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ പള്ളി ഇമാമിനെ ഭീഷണിപ്പെടുത്തി ഹിന്ദുത്വര്‍. പള്ളിയില്‍ നിന്നും ബാങ്ക് വിളി ശബ്ദം പുറത്തുവരരുതെന്നാണ് സ്ത്രീയടക്കം ഉള്‍പ്പെട്ട ഹിന്ദുത്വ സംഘത്തിന്റെ ആവശ്യം. മോത്തി മസ്ജിദിലെ ഇമാമിനെയാണ് ഹിന്ദുത്വ സംഘം തടഞ്ഞുവച്ചത്. അടുത്തുള്ള അമ്പലത്തില്‍ നിന്ന് ശബ്ദങ്ങള്‍ ഒന്നുമില്ലെന്നും പള്ളിയില്‍ നിന്നുള്ള ശബ്ദം മൂലം തനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലെന്നും സംഘത്തിലെ സ്ത്രീ ആരോപിക്കുന്നു. കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്നും സ്ത്രീ ആരോപണം ഉന്നയിക്കുന്നു. ഇനി മുന്നറിയിപ്പ് നല്‍കില്ലെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സ്ത്രീയും സംഘവും ഭഭീഷണിപ്പെടുത്തുന്നുണ്ട്.

Next Story

RELATED STORIES

Share it