Sub Lead

പാക് വിജയമാഘോഷിച്ചു; യുപിയില്‍ കശ്മീരി വിദ്യാര്‍ഥികളായ ഏഴു പേര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസ്

ഈ ഏഴുപേരില്‍ മൂന്ന് പേര്‍ ആഗ്രയിലും മൂന്ന് പേര്‍ ബറേലിയിലും ഒരാള്‍ ലഖ്‌നൗവിലും പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികളാണ്.

പാക് വിജയമാഘോഷിച്ചു;  യുപിയില്‍ കശ്മീരി വിദ്യാര്‍ഥികളായ  ഏഴു പേര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസ്
X

ലക്‌നൗ: ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്‍ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് ഏഴു പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഈ ഏഴുപേരില്‍ മൂന്ന് പേര്‍ ആഗ്രയിലും മൂന്ന് പേര്‍ ബറേലിയിലും ഒരാള്‍ ലഖ്‌നൗവിലും പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികളാണ്. ഒക്‌ടോബര്‍ 24ന് നടന്ന മത്സരത്തിന് ശേഷം രാജ്യത്തിനെതിരേ പരാമര്‍ശം നടത്തിയതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ട്വിറ്റര്‍ അക്കൗണ്ട് അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പാകിസ്ഥാന് അനുകൂലമായി ആഘോഷ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഈ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികളെ ആഗ്രയിലെ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവമോര്‍ച്ചയുടെ പരാതിയിലാണ് നടപടി. പോലിസ് ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു.

അതേസമയം ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍, സൗര എന്നീ രണ്ട് സ്‌റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത്.

അതേ സമയം ഇത്തരം നടപടികള്‍ ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് കശ്മീര്‍ നേതാക്കള്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തണമെന്നും, മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it