Sub Lead

ഇസ്രയേലുമായുള്ള ബന്ധം വിലക്കി മുസ്‌ലിം പണ്ഡിതരുടെ ഫത്‌വ

ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് (ഐയുഎംഎസ്) ആണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനെതിരേ ഏകകണ്ഠമായി ഫത്‌വ പുറപ്പെടുവിച്ചത്.

ഇസ്രയേലുമായുള്ള ബന്ധം വിലക്കി മുസ്‌ലിം പണ്ഡിതരുടെ ഫത്‌വ
X

കെയ്‌റോ: മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് വിലക്കി അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സംഘടനയുടെ ഫത്‌വ (മതവിധി). ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് (ഐയുഎംഎസ്) ആണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനെതിരേ ഏകകണ്ഠമായി ഫത്‌വ പുറപ്പെടുവിച്ചത്.

ഫലസ്തീന്‍ വിഷയം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലവും അവരുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന അല്‍അക്‌സാ പള്ളിയുമായി ബന്ധപ്പെട്ടതാണെന്ന് പണ്ഡിത സംഘടന തങ്ങളുടെ ഫത്‌വയിലൂടെ ചൂണ്ടിക്കാട്ടി.

'അല്‍അക്‌സാ പള്ളി ഉള്‍പ്പെടെ ഫലസ്തീന്റെ ഭൂരിഭാഗം പ്രദേശങ്ങളും കൈവശപ്പെടുത്തുകയും ബാക്കി ഫലസ്തീന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്യുന്ന ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത് വിശുദ്ധവും അനുഗ്രഹീതവുമായ പ്രദേശങ്ങളും ഫലസ്തീന്‍ ഭൂമിയും കൈവശപ്പെടുത്തുന്നതിനും ഫലസ്തീന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും അധിനിവേശ ശത്രുവിന് നിയമസാധുത നല്‍കലാണെന്ന് ഫത്‌വ ചൂണ്ടിക്കാട്ടി.

സമാധാനം, അനുരഞ്ജനം എന്ന നോര്‍മലൈസേഷന്‍ കരാറുകള്‍ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിലക്കപ്പെട്ട പ്രവൃത്തിയാണെന്നും അസാധുവാണെന്നും ഫത്‌വ വ്യക്തമാക്കി. കൂടാതെ ഇതു വലിയ കുറ്റകൃത്യവും ഇസ് ലാമിക രാഷ്ട്രത്തെ ഒറ്റിക്കൊടുക്കുന്നതുമാണെന്നും ഫത്‌വ കൂട്ടിച്ചേര്‍ത്തു. യുഎസ് മധ്യസ്ഥതയില്‍ യുഎഇ ഇസ്രായേലുമായി സമാധാന കരാര്‍ ഉണ്ടാക്കിയതായി അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുസ് ലിം പണ്ഡിത സഭയുടെ ഇതു സംബന്ധിച്ച മതവിധി പുറത്തുവന്നത്.

Next Story

RELATED STORIES

Share it