Sub Lead

മദ്യം കിട്ടിയില്ല; പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച് മൂന്ന് മരണം

മദ്യം കിട്ടിയില്ല; പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച് മൂന്ന് മരണം
X

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച് മൂന്നുപേര്‍ മരിച്ചു. ചെങ്കല്‍പേട്ടിലെ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവര്‍ക്ക് മദ്യം ലഭിക്കാത്തതില്‍ അസ്വസ്ഥരായിരുന്നു. തുടര്‍ന്ന് വാര്‍ണിഷ് പെയിന്റല്‍ ലയിപ്പിച്ച് കൂടിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ കാരണം എവിടെയും മദ്യം ലഭിക്കാത്തിനെ തുടര്‍ന്നാണ് ഇവര്‍ പെയിന്റ് എടുത്ത് കുടിച്ചത്. മൂവരും ഒരുമിച്ചാണ് പെയിന്റും വാര്‍ണിഷും കഴിച്ചത്. പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞുവീണു. മൂവരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിരുന്നു. എന്നാല്‍ മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.





Next Story

RELATED STORIES

Share it