Sub Lead

ഉമര്‍ ഗൗതമിനെയും ജഹാംഗീര്‍ ഖാസിമിയെയും ഉടന്‍ വിട്ടയക്കണം: ആള്‍ ഉന്ത്യാ ഇമാംസ് കൗണ്‍സില്‍

ഉമര്‍ ഗൗതമിനെയും ജഹാംഗീര്‍ ഖാസിമിയെയും ഉടന്‍ വിട്ടയക്കണം: ആള്‍ ഉന്ത്യാ ഇമാംസ് കൗണ്‍സില്‍
X

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനവും ഭീകരബന്ധവും ആരോപിച്ച് യുപി പോലിസ് അറസ്റ്റ് ചെയ്ത പ്രമുഖ ഇസ് ലാമിക പ്രബോധകന്‍ മുഹമ്മദ് ഉമര്‍ ഗൗതമിനെയും സഹപ്രവര്‍ത്തകന്‍ ജഹാംഗീര്‍ ആലം ഖാസിമിയെയും ഉടന്‍ വിട്ടയക്കണമെന്നും മുസ്‌ലിം നേതാക്കളെയും പൊതു പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്താനും മതസ്വാതന്ത്ര്യം നിഷേധിക്കാനും യുപി സര്‍ക്കാര്‍ നടത്തുന്ന കിരാത നടപടികള്‍ക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ത്തണമെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ അഹമ്മദ് ബേഗ് നദ് വി പ്രസ്താവിച്ചു.

ശ്യാംപ്രസാദ് ഗൗതം എന്ന വ്യക്തി ഇസ് ലാം പഠിച്ച ശേഷം ഇസ് ലാം മതം ആശ്ലേഷിക്കുകയും മുഹമ്മദ് ഉമര്‍ ഗൗതം എന്ന പേര് സ്വീകരിച്ച് മതപ്രബോധന മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. നിയമാനുസൃത രേഖകളോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിനെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തനമോ ഐ എസ് ബന്ധമോ തെളിയിക്കാന്‍ കഴിയുന്ന യാതൊരു രേഖയും പോലിസിന് ലഭിച്ചിട്ടില്ല. മതാധ്യാപന വൃത്തിയില്‍ ഏര്‍പ്പെട്ടവരുടെ തൊഴില്‍ നഷ്ടപ്പെടുത്താനും ഭരണാ ഘടനാപരമായ മതസ്വാതന്ത്ര്യം കുതന്ത്രത്തിലൂടെ ഇല്ലായ്മ ചെയ്യാനുമുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിനു പിന്നിലുള്ളത്. സത്യവും നീതിയും സമത്വവും വിളംബരം ചെയ്യുന്ന ഇസ് ലാമിനെയാണ് യഥാര്‍ഥത്തില്‍ അവര്‍ ഭയപ്പെടുന്നത്. ഇസ് ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയും ഇസ് ലാമിക പ്രബോധകന്മാരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്താല്‍ ഇസ് ലാമിന്റെ വിമോചനപരമായ മാനവികതയെ തല്ലിക്കെടുത്താമെന്നത് വിഡ്ഢിവിചാരം മാത്രമാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം വിലക്കുന്ന ഈ നടപടിക്കെതിരേ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരേണ്ടതുണ്ട്. ഉമര്‍ ഗൗതമിനെയും ജഹാംഗീര്‍ ഖാസിമിയെയും ഉടന്‍ വിട്ടയക്കണമെന്നും അന്യായമായ അറസ്റ്റിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളണമെന്നും മൗലാനാ അഹമ്മദ് ബേഗ് നദ് വി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it