Sub Lead

''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച മരവിപ്പിച്ച് ബ്രിട്ടന്‍

ഗസയിലെ ക്രൂരത അസഹ്യം: ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച മരവിപ്പിച്ച് ബ്രിട്ടന്‍
X

ലണ്ടന്‍: ഗസയില്‍ ഇസ്രായേലി സൈന്യം നടത്തുന്ന ക്രൂരതയില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച യുകെ മരവിപ്പിച്ചു. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ തിരികെ കൊണ്ടുവരല്‍ അല്ല ഇസ്രായേലിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പറഞ്ഞു.

''ഈ സംഭവത്തിന് മുന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. ഉഭയകക്ഷി ബന്ധത്തെ പോലും ബാധിക്കുന്ന പ്രവൃത്തിയാണ് അവരുടേത്. അവരുമായി ചര്‍ച്ച നടത്തുന്നത് ബ്രിട്ടീഷ് ജനതയുടെ മൂല്യങ്ങളെ അപമാനിക്കലാണ്. അതിനാല്‍ അവരുമായുള്ള വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്.''-അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമേഷ്യ ചുമതലയുള്ള മന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍ യുകെയിലെ ഇസ്രായേലി സ്ഥാനപതി സിപി ഹോട്ടോവ്‌ലിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ ആക്രമിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുന്ന സയണിസ്റ്റ് സംഘങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഉപരോധവും ഏര്‍പ്പെടുത്തി.

ഡാനിയേല വീസ്

ഡാനിയേല വീസ്



കുപ്രസിദ്ധ സയണിസ്റ്റ് നേതാവ് ഡാനിയേല വീസ്, ലിബി കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയുടെ ഉടമ ഹാരെല്‍ ലിബി, ഫലസ്തീനികളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്ന സോഹാര്‍ സബാ, ഫലസ്തീനി ഭൂമി തട്ടിയെടുത്ത് നിര്‍മിച്ച കൊക്കോ ഫാം, നെരിയാ ഫാം, ഫലസ്തീനില്‍ കുടിയേറാന്‍ സയണിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്ന നച്ചാല എന്ന സംഘടന തുടങ്ങിയവര്‍ക്കെതിരെയാണ് ഉപരോധം. ഇവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. ഇവരുമായി സഹകരിക്കുന്നവരെയും നിയമപരമായി നേരിടും. ഇവര്‍ക്ക് യുകെയില്‍ ഇറങ്ങാന്‍ അനുമതിയുണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it