- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു കെ സലീം വധക്കേസ്; പിതാവിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണം: എസ്ഡിപിഐ

കണ്ണൂര്‍ : മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ യു കെ സലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സലീമിന്റെ പിതാവ് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണെന്നും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വച്ച് പുനരന്വേഷണം നടത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫസല്‍ കേസിലെ സത്യാവസ്ഥ പുറത്ത് വരാതിരിക്കാന്‍ അക്കാലത്ത് ഒട്ടേറെ ദുരൂഹ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. യു കെ സലീമും അങ്ങനെ കൊല്ലപ്പെട്ടതെന്നാണ് സലീമിന്റെ പിതാവ് വിശ്വസിക്കുന്നത്.
അന്ന് തന്നെ ഇത്തരം ആരോപണങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. പക്ഷെ സിപിഎം ഭരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ല. സിപിഎം പ്രവര്‍ത്തകരാണ് സലീമിനെ വിളിച്ചു കൊണ്ട് പോയതെന്ന് പിതാവ് ഇപ്പോഴും ആണയിട്ട് പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് അന്നത്തെ മുഖ്യമന്ത്രിക്ക് ഉള്ളപ്പെടെ നിവേദനം നല്‍കിയിരുന്നു. ഇനിയെങ്കിലും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷത ഉറപ്പ് വരുത്തണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, ജനറല്‍ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസിഗ്) എന്‍ പി ഷക്കീല്‍, വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍ തുടങ്ങിയവര്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















