Sub Lead

ഗ്വണ്ടനാമോ തടവറയില്‍ പീഡിപ്പിച്ച ഫലസ്തീനിക്ക് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കി ബ്രിട്ടന്‍

ഗ്വണ്ടനാമോ തടവറയില്‍ പീഡിപ്പിച്ച ഫലസ്തീനിക്ക് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കി ബ്രിട്ടന്‍
X

ലണ്ടന്‍: അല്‍ ഖാഈദ നേതാവെന്ന് ആരോപിച്ച് ഗ്വണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ പീഡിപ്പിച്ച ഫലസ്തീനിക്ക് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. അബു സുബൈദ എന്നയാള്‍ക്കാണ് വന്‍തുക നഷ്ടപരിഹാരം നല്‍കിയത്. അബു സുബൈദയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം ഈ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ല. 2002ല്‍ പാകിസ്താനില്‍ നിന്നും തട്ടിക്കൊണ്ടുപോയ അബു സുബൈദയെ 2006 മുതലാണ് ഗ്വണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ അടച്ചത്. യുഎസിന്റെ പൈശാചിക ചോദ്യം ചെയ്യല്‍ രീതികള്‍ക്ക് ഇരയായ ആദ്യ തടവുകാരനുമാണ് അദ്ദേഹം. ഈ പീഡനത്തില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കിയത്. ഗ്വണ്ടനാമോയിലേക്ക് മാറ്റുന്നതിന് മുമ്പ് അദ്ദേഹത്തെ ആറുരാജ്യങ്ങളിലെ യുഎസ് രഹസ്യത്താവളങ്ങളില്‍ പൂട്ടിയിട്ടിരുന്നുവെന്നും നഷ്ടപരിഹാരം പോരാതെ വരുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it