Sub Lead

''യുഎപിഎ കരുതല്‍ തടങ്കല്‍ നിയമമല്ല'': ബോംബെ ഹൈക്കോടതി

യുഎപിഎ കരുതല്‍ തടങ്കല്‍ നിയമമല്ല: ബോംബെ ഹൈക്കോടതി
X

മുംബൈ: യുഎപിഎ കരുതല്‍ തടങ്കല്‍ നിയമമല്ലെന്ന് ബോംബെ ഹൈക്കോടതി. നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച വിധിയിലാണ് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. നിയമത്തിന്റെ പേരില്‍ പ്രിവന്‍ഷന്‍ (Unlawful Activities (Prevention) Act) എന്ന വാക്കുണ്ടെങ്കിലും കരുതല്‍ തടങ്കല്‍ നിയമമല്ലെന്ന് കോടതി പറഞ്ഞു. നിയമത്തിന്റെ പേരില്‍ പ്രിവന്‍ഷന്‍ എന്ന വാക്കുള്ളതിനാല്‍ ശിക്ഷാ നടപടികളൊന്നും സ്വീകരിക്കാന്‍ നിയമത്തെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎയുടെ നോട്ടീസ് ലഭിച്ച അനില്‍ ബാബുറാവു വാദിച്ചിരുന്നത്. ഒരാള്‍ കുറ്റകൃത്യം നടത്തുന്നത് തടയാനാണ് നിയമമെന്നും അതിനാല്‍ മറ്റു കാര്യങ്ങള്‍ ഉപയോഗിക്കരുതെന്നുമായിരുന്നു വാദം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള 'തടസമായി' നിയമത്തെ വ്യാഖ്യാനിക്കാമെന്നാണ് കോടതി ഇതിന് മറുപടി നല്‍കിയത്. ഈ നിയമത്തെ കരുതല്‍ തടങ്കല്‍ നിയമമായി കാണാനാവില്ല. അഴിമതി വിരുദ്ധ നിയമങ്ങള്‍ Prevention of Corruption Act എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും കോടതി പറഞ്ഞു.

1967ല്‍ കൊണ്ടുവന്നതാണെങ്കിലും നിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. നിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിയമത്തില്‍ തന്നെ പറഞ്ഞിട്ടില്ലെങ്കില്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയത് മുതല്‍ പ്രാബല്യമുണ്ടാവുമെന്നാണ് 1897ലെ ജനറല്‍ ക്ലോസ് ആക്ട് പറയുന്നതെന്ന് കോടതി മറുപടി നല്‍കി.

യുഎപിഎ പ്രത്യയശാസ്ത്രപരമായി വിവേചനപരവും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതാണെന്നും ഹരജിക്കാരന്‍ വാദിച്ചു. നിയമം അനുശാസിക്കുന്ന നീതിയുക്തവും ന്യായയുക്തവുമായ നടപടി ക്രമങ്ങള്‍ പ്രകാരം ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കോടതി ഇതിന് മറുപടി നല്‍കി. ക്രിമിനല്‍ നടപടി ചട്ടങ്ങളും(സിആര്‍പിസി) ജുഡീഷ്യല്‍ മേല്‍നോട്ടവും യുഎപിഎ കേസുകള്‍ക്ക് ബാധകമാണെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it