Sub Lead

മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ; 10 ലക്ഷം ദിര്‍ഹം പിഴയും അഞ്ചു വര്‍ഷം തടവും

രാജ്യത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല യുഎഇയില്‍ നീതി നടപ്പാക്കുന്നതെന്നും എല്ലാവര്‍ക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയില്‍ തുല്യരായാണ് കാണുന്നതെന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അല്‍ മസ്രോയി പറയുന്നു.

മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ; 10 ലക്ഷം ദിര്‍ഹം പിഴയും അഞ്ചു വര്‍ഷം തടവും
X

അബുദാബി: മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം യുഎഇയില്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു വ്യക്തമാക്കി യുഎഇ ജുഡീഷ്യല്‍ വിഭാഗത്തിന്റെ അറിയിപ്പ്. ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ. സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങള്‍ക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കുന്നു.

ഏതെങ്കിലും മതത്തേയോ, മതഗ്രന്ഥങ്ങളേയോ, ചിഹ്നങ്ങളേയോ, പ്രവാചകനേയോ, ആരാധനാലയങ്ങളേയോ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കും.

രാജ്യത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല യുഎഇയില്‍ നീതി നടപ്പാക്കുന്നതെന്നും എല്ലാവര്‍ക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയില്‍ തുല്യരായാണ് കാണുന്നതെന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അല്‍ മസ്രോയി പറയുന്നു.

ഫെഡറല്‍ നിയമം രണ്ട് അനുസരിച്ച് വിദ്വേഷവും വിവേചനവും വച്ചുപുലര്‍ത്തുന്ന നിയമലംഘനങ്ങള്‍ക്കു രണ്ടു ലക്ഷത്തി അന്‍പതിനായിരം ദിര്‍ഹം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും അഞ്ചുവര്‍ഷം തടവും ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിവേചനവും വിദ്വേഷപരവുമായ ഇടപെടലുകള്‍ക്കും ഇതേ ശിക്ഷയായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

സമൂഹമാധ്യമങ്ങളിലൂടെ മതത്തെ അപമാനിച്ച കുറ്റത്തിനു മലയാളികളടക്കമുള്ളവരെ യുഎഇയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരില്‍ കൂടുതലും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകളിട്ട സംഭവത്തിലും മലയാളി സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുത്തിരുന്നു.

Next Story

RELATED STORIES

Share it