- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇ ചരക്ക് കപ്പല്‍ ആദ്യമായി ഇസ്രായേലില്‍
ജബല്‍ അലി തുറമുഖത്ത് നിന്നു പുറപ്പെട്ട എംഎസ്‌സി എന്ന ചരക്കുകപ്പിലില്‍ ഇരുമ്പ്, അഗ്‌നിശമന ഉപകരണങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഉള്ളത്.

തെല്‍ അവീവ്: യുഎഇയില്‍നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇന്നു രാവിലെ ഇസ്രായേലി തുറമുഖമായ ഹൈഫയില്‍ എത്തിച്ചേര്‍ന്നതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജബല്‍ അലി തുറമുഖത്ത് നിന്നു പുറപ്പെട്ട എംഎസ്‌സി എന്ന ചരക്കുകപ്പിലില്‍ ഇരുമ്പ്, അഗ്‌നിശമന ഉപകരണങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഉള്ളത്. ഇത് ആഴ്ചതോറും യുഎയില്‍നിന്ന് ചരക്കുമായെത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കി കൊണ്ട് യുഎസ് മധ്യസ്ഥതയില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ചരക്കുനീക്കവുമായി ഇരു രാജ്യങ്ങളും മുന്നോട്ട് വന്നത്.കഴിഞ്ഞ മാസം ഇസ്രയേല്‍ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ തെല്‍ അവീവില്‍ നിന്ന് ദുബയിലേക്ക് ചരക്കു വിമാനം പറത്തിയതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്കു ഗതാഗതത്തിന് തുടക്കംകുറിച്ചിരുന്നു.
എംഎസ്‌സി പാരീസ് എന്ന കപ്പല്‍ ഇന്ത്യ, ഇസ്രായേല്‍, മറ്റ് മെഡിറ്ററേനിയന്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. 'ഇത് വളരെ ആവേശകരമാണ്,' ഹൈഫ തുറമുഖത്തിലെ ബോര്‍ഡ് ചെയര്‍മാന്‍ എഷല്‍ അര്‍മണി പറഞ്ഞു. 'ഇത് മിഡില്‍ ഈസ്റ്റിലെ ഒരു പുതിയ യുഗമാണ്, ഇത് കൂടുതല്‍ കൂടുതല്‍ വ്യാപാരം കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു. കപ്പല്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.







