Sub Lead

എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുള്ള സഹായം നിര്‍ത്തുന്നു

എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുള്ള സഹായം നിര്‍ത്തുന്നു
X

ലണ്ടന്‍: എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠിക്കുന്നതിനുള്ള സഹായം വെട്ടിക്കുറച്ച് യുഎഇ സര്‍ക്കാര്‍. ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രത്യയശാസ്ത്രത്തിന് സ്വാധീനമുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. യുഎഇയിലെ മികച്ച വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ വലിയ സാമ്പത്തിക സഹായം നല്‍കുന്നത്. ട്യൂഷന്‍ ഫീസ്, ജീവിത ചെലവ്, യാത്ര, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ സര്‍ക്കാരാണ് വഹിക്കുക. പക്ഷേ, ബ്രിട്ടനിലെ ഏറ്റവും ഉന്നത സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി, മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി, ലീഡ്‌സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റ് കോളജ് ഓഫ് ലണ്ടന്‍ എന്നിവയില്‍ പോലും എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സഹായം നല്‍കില്ലെന്നാണ് തീരുമാനം. ബ്രിട്ടനിലെ കാംപസില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ മുസ്‌ലിം ബ്രദര്‍ഹുഡ് രാഷ്ട്രീയം പഠിക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഎഇയുടെ ആശങ്ക. 2011ല്‍ അറബ് വസന്തകാലത്ത് യുഎഇ സര്‍ക്കാര്‍ ഇത്തരം ആശയങ്ങളെ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഗ്രൂപ്പുകള്‍ക്ക് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡുമായി അവര്‍ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it