Sub Lead

തലശ്ശേരിയില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി രണ്ടുപേര്‍ക്കു പരിക്ക്

തലശ്ശേരിയില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി രണ്ടുപേര്‍ക്കു പരിക്ക്
X

കണ്ണൂര്‍: തലശ്ശേരിക്കു സമീപം നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കതിരൂര്‍ പൊന്ന്യം നരിവലയലിലാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.


ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണു സൂചന. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയതെന്നാണു പ്രാഥമിക നിഗമനം.



വിവരമറിഞ്ഞ് തലശ്ശേരി ഡിവൈഎസ്പിയും സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്തു നിന്ന് സ്റ്റീല്‍ ബോംബ് ശേഖരം പിടികൂടിയിട്ടുണ്ട്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയ്ക്കു പിന്നാലെ ജില്ലയുടെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ്, സിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. തലശ്ശേരി, മട്ടന്നൂര്‍ മേഖലയില്‍ സിപിഎം, ആര്‍എസ്എസ് സംഘര്‍ഷവും ബോംബേറും അരങ്ങേറിയിരുന്നു.

Two injured in bomb blast in Thalassery





Next Story

RELATED STORIES

Share it