Sub Lead

ഗസയിലെ യുദ്ധക്കുറ്റം: ബെല്‍ജിയത്തില്‍ രണ്ടു ഇസ്രായേലി സൈനികര്‍ പിടിയില്‍

ഗസയിലെ യുദ്ധക്കുറ്റം: ബെല്‍ജിയത്തില്‍ രണ്ടു ഇസ്രായേലി സൈനികര്‍ പിടിയില്‍
X

ബ്രസല്‍സ്: ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത രണ്ടു ഇസ്രായേലി സൈനികരെ ബെല്‍ജിയം പോലിസ് പിടികൂടി. ഇറാനിലെ പഹ്‌ലാവി രാജവാഴ്ചയെ പിന്തുണക്കുന്ന ഇറാനികളും ഇസ്രായേലികളും സംയുക്തമായി നടത്തിയ ടുമാറോലാന്‍ഡ് എന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത സൈനികരാണ് പിടിയിലായത്. യുദ്ധക്കുറ്റവാളികള്‍ ഇസ്രായേലി സൈന്യത്തിന്റെ ഗിവാറ്റി ബ്രിഗേഡിന്റെ കൊടി ഉയര്‍ത്തിയതയാണ് സംശയത്തിന് കാരണമായത്.


ഇത് കണ്ട ഹിന്ദ് റജബ് ഫൗണ്ടേഷനും ഗ്ലോബല്‍ ലീഗല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കുമാണ് പോലിസില്‍ പരാതി നല്‍കിയത്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത പോലിസ് ചോദ്യം ചെയ്തു. വിളിക്കുമ്പോള്‍ ഹാജരാവണമെന്ന നോട്ടീസ് നല്‍കിയാണ് വിട്ടയിച്ചിരിക്കുന്നത്.

യൂറോപ്പില്‍ അദ്യമായി സയണിസ്റ്റുകള്‍ പിടിയിലായെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അറിയിച്ചു. യുദ്ധക്കുറ്റവാളികളെ പിടികൂടാന്‍ അന്താരാഷ്ട്ര നിയമം പാലിക്കാമെന്ന് ബെല്‍ജിയം സമ്മതിച്ചതിന്റെ തെളിവാണ് അറസ്റ്റെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it