Sub Lead

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; കേന്ദ്ര സർക്കാരിനെതിരെ ഹരജിയുമായി ട്വിറ്റ‍ര്‍ കോടതിയിൽ

ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് കേന്ദ്രം ട്വിറ്ററിന് നോട്ടിസ് അയച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; കേന്ദ്ര സർക്കാരിനെതിരെ ഹരജിയുമായി ട്വിറ്റ‍ര്‍ കോടതിയിൽ
X

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ വീണ്ടും കോടതി കയറി ട്വിറ്റർ. ചില അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരേയാണ് ട്വിറ്റർ ക‍ര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചത്.

ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് കേന്ദ്രം ട്വിറ്ററിന് നോട്ടിസ് അയച്ചത്. രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവർക്ക് നോട്ടിസ് അയക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റ‍ര്‍ കോടതിയെ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങൾ ഉത്തരവാദിത്തബോധമുള്ളതാക്കുവാൻ വേണ്ട നടപടികൾ തുടങ്ങിയതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ലോകത്താകമാനം ഇത്തരമൊരു വ്യവസ്‌ഥ രൂപപ്പെട്ട് വരുന്നുണ്ട്. രാജ്യത്തും ഇത് നടപ്പിൽ വരുത്തുമെന്നും നടപടികൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it