Sub Lead

വഖ്ഫ് നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് തമിഴക വെട്രി കഴകം

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം തടയാന്‍ വിദ്യാഭ്യാസത്തെ ഭരണഘടനയുടെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു.

വഖ്ഫ് നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് തമിഴക വെട്രി കഴകം
X

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന വഖ്ഫ് നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് തമിഴക വെട്രി കഴകം. സിനിമാതാരം വിജയ് രൂപീകരിച്ച പാര്‍ട്ടിയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗമാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. പുതിയ നിയമഭേദഗതി ബില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കെതിരാണെന്ന് പ്രമേയം പറയുന്നു.

ചെന്നൈയിലെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിജയും ഹൈക്കമാന്‍ഡ് അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെയും തമിഴക വെട്രി കഴകം എതിര്‍ത്തു.

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം തടയാന്‍ വിദ്യാഭ്യാസത്തെ ഭരണഘടനയുടെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജാതി സംവരണം നടത്തുന്നതിന് എതിരായ നിലപാട് എടുക്കുന്നതിന് ഡിഎംകെയെയും പാര്‍ട്ടി വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it