Sub Lead

ട്രംപ് സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ഗുരുതരമായ സംഘര്‍ഷങ്ങളുണ്ടാവാമെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി

ട്രംപ് സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ഗുരുതരമായ സംഘര്‍ഷങ്ങളുണ്ടാവാമെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി
X

ദുബൈ: ഗസയിലെ ഫലസ്തീനികളെയും അറബ് രാജ്യങ്ങളെയും പശ്ചിമേഷ്യയിലെ സ്വാധീനശക്തിയുള്ള ഭരണകൂടങ്ങളെയും സമ്മര്‍ദ്ദപ്പെടുത്താനുള്ള ശ്രമം ട്രംപ് തുടരുകയാണെങ്കില്‍ ഗുരുതരമായ സംഘര്‍ഷങ്ങളുണ്ടാവാമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ ഗയ്ത്ത്. ഫലസ്തീന്‍ പ്രശ്‌നം ദ്വിരാഷ്ട്ര പദ്ധതിയിലൂടെ പരിഹരിക്കുന്നതിന് പകരം മറ്റുരീതികള്‍ സ്വീകരിക്കുന്നത് അറബികളും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയഘട്ടത്തിലേക്ക് നയിച്ചേക്കാമെന്ന് ബുധനാഴ്ച നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ അഹമദ് അബുല്‍ ഗയ്ത്ത് പറഞ്ഞു.

''ഫലസ്തീനെ ഇല്ലാതാക്കിയും ഫലസ്തീന്‍ സ്വത്വം ഇല്ലാതാക്കിയും പ്രശ്‌നം പരിഹരിക്കാമെന്നാണ് ട്രംപിന്റെ പ്രസ്താവനകളുടെ അര്‍ത്ഥം. ഇത് പ്രശ്‌നം പരിഹരിക്കുകയല്ല, മറിച്ച് പ്രശ്‌നം ഗസയ്ക്കും ഇസ്രായേലിനും പുറത്തേക്കും കൂടി വ്യാപിക്കുകയാണ് ചെയ്യുക. ഫലസ്തീനികളെ കാനഡയിലേക്കോ അര്‍ജന്റീനയിലേക്കോ അയച്ചാലും അവര്‍ അവിടെ നിന്ന് ഫലസ്തീന് വേണ്ടി പോരാടും. നമ്മള്‍ ഇത് മനസ്സിലാക്കണം. ഫലസ്തീന്‍ അവരുടെ നാടാണ്.''-അഹമദ് അബുല്‍ ഗയ്ത്ത് വിശദീകരിച്ചു.

Next Story

RELATED STORIES

Share it