വീടിന്റെ തറയിലാണ് ചാണകം, അല്ലാതെ തലയിലല്ല; സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ
താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നുമാണ് സുരേഷ് ഗോപി എംപി പറഞ്ഞത്.

കോഴിക്കോട്: തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ എന്ന് പറഞ്ഞ സുരേഷ് ഗോപിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും അതിന് നല്ല ഉറപ്പുണ്ടെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളിലെ പരിഹാസത്തിന് ഇടയാക്കിയത്. 'വീടിന്റെ തറയിലാണ് ചാണകം, അല്ലാതെ തലയിലല്ല' എന്ന് ശ്രീ നാരായണ ഗുരു പറയുന്നതായുള്ള ട്രോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നുമാണ് സുരേഷ് ഗോപി എംപി പറഞ്ഞത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
RELATED STORIES
'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT