Sub Lead

ത്രിപുര: അഭിഭാഷകര്‍ക്കു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്കര്‍ക്കെതിരേയും യുഎപിഎ; വിമര്‍ശനവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ്

വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ ഭാഗമായി ത്രിപുര സന്ദര്‍ശിച്ച അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും യുഎപിഎ ചുമത്തിയിരിക്കുന്നത്.

ത്രിപുര: അഭിഭാഷകര്‍ക്കു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്കര്‍ക്കെതിരേയും യുഎപിഎ; വിമര്‍ശനവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ്
X

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ ഒക്ടോബറില്‍ സംഘ്പരിവാരം നടത്തിയ അഴിഞ്ഞാട്ടം പുറംലോകത്ത് എത്തിച്ചതിനും റിപോര്‍ട്ട് ചെയ്തതിനും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 102 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ത്രിപുര പോലിസിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. അക്രമത്തെക്കുറിച്ച് വളച്ചൊടിച്ച വാര്‍ത്തകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ക്കെതിരെ ത്രിപുര പോലിസ് യുഎപിഎ ചുമത്തിയത്. വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ ഭാഗമായി ത്രിപുര സന്ദര്‍ശിച്ച അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും യുഎപിഎ ചുമത്തിയിരിക്കുന്നത്.

ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മാധ്യമപ്രവര്‍ത്തകനായ ശ്യാം മീരാ പ്രസാദ് ആരോപിക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരേയും പ്രതിഷേധിക്കുന്നതിനെതിരേയും ഇത്തരം കഠിനമായ നിയമം ചുമത്തുന്ന പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത പിടിപ്പുകേട് മറയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരത്തിലുള്ള നടപടികളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി.

ത്രിപുരയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ, കഴിഞ്ഞ ദിവസം 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തു.

വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നമ്പര്‍ 181 പ്രകാരം 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കും രണ്ട് യൂട്യൂബ് അക്കൗണ്ടുകള്‍ക്കുമാണ് നോട്ടിസ് അയച്ചത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേയുണ്ടായ ആക്രമണത്തിന്റെ മറവിലാണ്

വടക്കന്‍ ത്രിപുരയില്‍ സംഘപരിവാരം അഴിഞ്ഞാടിയത്. മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി കടകളും വീടുകളും തകര്‍ത്ത സംഘം 12 ഓളം പള്ളികളും അഗ്നിക്കിരയാക്കിയിരുന്നു.

Next Story

RELATED STORIES

Share it