- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടിലൂടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണസമിതി രൂപീകരിച്ചത്. പക്ഷെ മൂന്ന് മാസത്തിനകം സഖ്യം തകരുകയായിരുന്നു.

അഗർത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടിലൂടെ ബി ജെ പിക്കാരന് പഞ്ചായത്ത് പ്രസിഡന്റായി. ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ചത്.
ബിജെപി അംഗം ഇനുച് അലിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും ഇനുച് അലിക്ക് വോട്ട് ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഈ സീറ്റിലേക്ക് സിപിഎം അംഗത്തെ ബിജെപി പിന്തുണക്കുമെന്നാണ് അറിയുന്നത് 13 അംഗ പഞ്ചായത്ത് സമിതിയില്‍ ബിജെപിക്ക് ആറ് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് അഞ്ച് അംഗങ്ങളും. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണസമിതി രൂപീകരിച്ചത്. പക്ഷെ മൂന്ന് മാസത്തിനകം സഖ്യം തകരുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരികയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















