Sub Lead

പയ്യോളി നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; കാറ്റഗറി ഡിയിലെ നിയന്ത്രണങ്ങള്‍ ബാധകം

പയ്യോളി നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; കാറ്റഗറി ഡിയിലെ നിയന്ത്രണങ്ങള്‍ ബാധകം
X

പയ്യോളി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പയ്യോളി നഗരസഭയില്‍ വ്യാഴാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ടിപിആര്‍ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ചാണ് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഒരോ ആഴ്ചയിലെയും ടിപിആര്‍ കണക്കാക്കിയാണ് നിയന്ത്രണം. പയ്യോളിയിലെ ടിപിആര്‍ 22.1 ശതമാനമായതിനാല്‍ ഡി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതിതീവ്ര വ്യാപന മേഖലയായാണ് പയ്യോളിയെ കണക്കാക്കിയിട്ടുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. മറ്റ് യാതൊരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പലചരക്ക്, പച്ചക്കറി, മല്‍സ്യം, മാംസം, പാല്‍, ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഭക്ഷണം ഹോം ഡെലിവറിയായി മാത്രമേ നല്‍കാന്‍ അനുമതിയുള്ളൂ. അവശ്യ സര്‍വീസ് ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ സെന്ററുകള്‍ ഉള്‍പ്പെടെ ഒരു സ്ഥാപനവും തുറന്നുപ്രവര്‍ത്തിക്കാല്‍ പാടില്ല.

പയ്യോളി നഗരസഭയിലെ അതിര്‍ത്തികള്‍ അടക്കും. നഗരസഭയിലേക്ക് പുറത്തുള്ളവര്‍ക്ക് പ്രവേശന അനുമതിയില്ല. നഗരസഭയ്ക്കു പുറത്തേക്ക് പോവാനും അനുമതിയുണ്ടാവില്ല. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ പോലിസ് അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. നേരത്തേ നിശ്ചയിച്ച പരിപാടികള്‍ പരമാവധി ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണം. എല്ലാ തരത്തിലുമുള്ള വഴിവാണിഭവും വാഹനങ്ങളില്‍ എത്തിയുള്ള വില്‍പ്പനയും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. പൊതുഗതാഗതം പയ്യോളി പരിധിയില്‍ പൂര്‍ണമായും ഒഴിവാക്കും.

Triple lockdown in Payyoli municipality; Restrictions in Category D

Next Story

RELATED STORIES

Share it