Sub Lead

ആണ്‍കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ആണ്‍കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
X

കൊല്ലം: അഞ്ചലില്‍ ഒമ്പതു വയസുള്ള ആണ്‍കുട്ടിയെ ജനലില്‍ കെട്ടയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം സ്വദേശിയായ മണിക്കുട്ടനാണ് (35) അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊതുകുതിരി വാങ്ങാനായി ഒന്‍പത് വയസ്സുകാരന്‍ ഇയാളുടെ വീട്ടിലേക്ക് പോയതായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി കുതറി ഓടിമാറാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി പറയുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. പ്രതി സ്ഥിരം മദ്യപാനിയും സ്ഥലത്തെ പ്രധാന പ്രശ്‌നക്കാരനുമാണെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it