ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.6 തീവ്രത
![ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.6 തീവ്രത ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.6 തീവ്രത](https://www.thejasnews.com/h-upload/2023/03/21/212288-kkk.webp)
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് എന്‍സിആര്‍ മേഖലയില്‍ താമസിക്കുന്നവര്‍ കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപോര്‍ട്ടുകളില്ല. ചൊവ്വാഴ്ച വൈകീട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമാണ് നപല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നിന്ന് 133 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂചലനമുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പാകിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT