Sub Lead

രാജ്യദ്രോഹക്കുറ്റം: മലക്കം മറിഞ്ഞ് കേന്ദ്രം; സുപ്രിംകോടതിയില്‍ ഇന്ന് അന്തിമ വാദം

നിയമ വ്യവസ്ഥകള്‍ പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നല്‍കിയതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടാണ് ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നത്. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും മറുപടി പരിശോധിച്ച ശേഷമായിരിക്കും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ തീരുമാനമെടുക്കുക.

രാജ്യദ്രോഹക്കുറ്റം: മലക്കം മറിഞ്ഞ് കേന്ദ്രം; സുപ്രിംകോടതിയില്‍ ഇന്ന് അന്തിമ വാദം
X

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ചില വ്യവസ്ഥകള്‍ പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യദ്രോഹ കേസിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രികോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും.

നിയമ വ്യവസ്ഥകള്‍ പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നല്‍കിയതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടാണ് ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നത്. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും മറുപടി പരിശോധിച്ച ശേഷമായിരിക്കും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ തീരുമാനമെടുക്കുക.

സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വര്‍ഷത്തിലും ബ്രീട്ടീഷ്‌ക്കാലത്തെ നിയമം നിലനിര്‍ത്തേണ്ട കാര്യമുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകന്‍ എന്നിവര്‍ക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഈ നിയമം വളരെ അധികം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124എ വകുപ്പിനെതിരേ റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ്ജി വൊമ്പാട്ട്‌കേരെയും, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് വാദം കേള്‍ക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്.

രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടു വരാമെന്നും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നത്, ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നുമാണ് എജിയുടെ വാദം.

Next Story

RELATED STORIES

Share it