Sub Lead

'സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് തീവ്രവാദ പരിശീലനം'; ആക്ഷേപവുമായി വീണ്ടും സജി ചെറിയാന്‍

സംസ്ഥാനത്ത് നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്‍ മുമ്പ് ആരോപണമുന്നയിച്ചിരുന്നു.

സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് തീവ്രവാദ പരിശീലനം; ആക്ഷേപവുമായി വീണ്ടും സജി ചെറിയാന്‍
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രതിഷേധത്തിന് പരിശീലനം നല്‍കുന്നു. കൊഴുവല്ലൂരില്‍ പോലിസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

സംസ്ഥാനത്ത് നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്‍ മുമ്പ് ആരോപണമുന്നയിച്ചിരുന്നു. പണം ഇറക്കി ജനങ്ങളെ തെറ്റിധരിപ്പിച്ച് സര്‍ക്കാരിന് എതിരേ തിരിക്കാനാണ് ഈ ശക്തികളുടെ ശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരഭിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. എറണാകുളം മാമലയിലും, കോട്ടയെ നട്ടാശ്ശേരിയിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദം അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും രംഗത്ത് വന്നു. ആയിരം കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണം. അടൂര്‍ പ്രകാശ് എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it