- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി
ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് തിരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെവ്വേറെ നടത്താനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് തിരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ജൂലായ് അഞ്ചിന് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ പരേഷ് ധാനാണിയാണ് ഹര്‍ജി നല്‍കിയത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതോടെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാം. വ്യത്യസ്ത ഘട്ടങ്ങളിലാണ്തിരഞ്ഞെടുപ്പെങ്കില്‍ രണ്ട് സീറ്റും ബിജെപി സ്വന്തമാക്കും. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചത്.
അമിത് ഷാ മല്‍സരിച്ച ഗുജറാത്ത് ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഫലം മേയ് 23നും സ്മൃതി ഇറാനിയുടെ അമേഠിയിലെ ഫലം അതിന്റെ പിറ്റേന്നുമാണ് പ്രഖ്യാപിച്ചത്. അതിനാല്‍ അമിത് ഷായുടെ സീറ്റിന്റെ ഒഴിവ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സ്മൃതിയുടേത് പ്രഖ്യാപിച്ചത്. ഈ സാങ്കേതികത്വം പറഞ്ഞുകൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പ് വെവ്വേറെയായി നടത്തുന്നത്.
തിരഞ്ഞെടുപ്പ് വെവ്വേറെ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് നിയമവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാതിയായി വേണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എസ് ജയശങ്കറും ജുഗല്‍ജി മാതൂര്‍ജിയുമാണ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















