Sub Lead

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; ആറ് പ്രദേശങ്ങളെ ഒഴിവാക്കി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ 3), തിരുവള്ളൂര്‍ (5, 6, 10), താമരശേരി (9), മുക്കം (29, 30), തൃശൂര്‍ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പുണ്ണിത്തുറ (5), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15), കുമ്ബടാജെ (6, 7, 9), കണ്ണൂര്‍ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാര്‍ഡുകളും), നിലമേല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8), കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മറുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 12, 13, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 428 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.










Next Story

RELATED STORIES

Share it