Sub Lead

ടിക് ടോക്ക് വീഡിയോക്ക് വേണ്ടി സാഹസികത; യുവാവിന്റെ നട്ടെല്ലൊടിഞ്ഞു

കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ഗോഡെകെരെ ഗ്രാമവാസിയായ കുമാര്‍ എന്ന 22കാരനാണ് അപകടം പറ്റിയത്. ഗായകനും നര്‍ത്തകനുമായ യുവാവിന്റെ വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു.

ടിക് ടോക്ക് വീഡിയോക്ക് വേണ്ടി സാഹസികത; യുവാവിന്റെ നട്ടെല്ലൊടിഞ്ഞു
X

ബംഗളൂരു: ടിക് ടോക്ക് മൊബൈല്‍ ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചീത്രികരിക്കുന്നതിനിടെ വീണ് യുവാവിന്റെ നട്ടെല്ലൊടിഞ്ഞു. കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ഗോഡെകെരെ ഗ്രാമവാസിയായ കുമാര്‍ എന്ന 22കാരനാണ് അപകടം പറ്റിയത്. ഗായകനും നര്‍ത്തകനുമായ യുവാവിന്റെ വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു.

വീഡിയോ ചിത്രീകരണത്തില്‍, പിറകിലോട്ട് മറിയാനുള്ള ശ്രമത്തിനിടെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ജൂണ്‍ 15ന് പ്രദേശത്തെ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു സംഭവം. കുടുംബത്തിന്റെ ഏക ആശ്രയമായ കുമാര്‍ ഇപ്പോള്‍ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലാണ്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപ ചെലവ് വരുമെന്ന് കുടുംബം വ്യക്തമാക്കി. ശസ്ത്രക്രിയ വിജയിച്ചാലും നടക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Next Story

RELATED STORIES

Share it