Sub Lead

വയനാട്ടില്‍ ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി

വയനാട്ടില്‍ ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി
X

കല്‍പ്പറ്റ: കഴിഞ്ഞ പത്തുദിവസമായി വയനാട്ടിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ കറങ്ങിയ കടുവയെ പിടികൂടി. തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് കടുവ കുടുങ്ങിയത്. അഞ്ച് ആടുകളെ കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. .ആട്ടിന്‍കൂടിന്റെ മാതൃകയില്‍ ഒരുക്കിയ കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറങ്ങിയിരുന്നെങ്കിലും കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുയോജ്യമായ സാഹചര്യത്തില്‍ കണ്ടെത്താന്‍ വനപാലകര്‍ക്കു കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണു കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. 5 കൂടുകളും 32 ക്യാമറ ട്രാപ്പുകളും 2 ലൈവ് ക്യാമറയും അടക്കം വിപുലമായ സജ്ജീകരണങ്ങളൊരുക്കിയാണു വനംവകുപ്പ് കടുവയെ കൂട്ടിലാക്കിയത്.

Next Story

RELATED STORIES

Share it