Sub Lead

പൂരങ്ങളുടെ പൂരം ഇന്ന്; ആവേശ ലഹരിയില്‍ തൃശൂര്‍

പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്റെ ആഘോഷം കൊടുമുടിയിലെത്തും. 11 മണിയോടെയാണ് മഠത്തില്‍ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും.

പൂരങ്ങളുടെ പൂരം ഇന്ന്; ആവേശ ലഹരിയില്‍ തൃശൂര്‍
X

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുന്നാഥന്റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ സമയത്തിനകം പുറപ്പെടും. ഘടക പൂരങ്ങളില്‍ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്റെ ആഘോഷം കൊടുമുടിയിലെത്തും. 11 മണിയോടെയാണ് മഠത്തില്‍ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും.

ശ്രീലങ്കയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലിസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. പൂരത്തോടനുബന്ധിച്ച് സാധാരണയായി 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാല്‍, ഇത്തവണ നൂറിലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it