അമ്പലപ്പുഴയില്‍ മൂന്നുവയസ്സുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരുക്കേറ്റതിനാല്‍ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു

അമ്പലപ്പുഴയില്‍ മൂന്നുവയസ്സുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്‍ വൈശാഖിനെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയില്‍നിന്നും മാതാവില്‍നിന്നും മൊഴിയെടുത്തു. വിവരമറിഞ്ഞ നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലിസില്‍ പരാതി നല്‍കിയത്. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരുക്കേറ്റതിനാല്‍ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അടിവയറ്റിലും ജനനേന്ദ്രിയത്തിലും നീരുവച്ച് വെള്ളം കെട്ടിയ അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ രണ്ട് മാസമായി വൈശാഖ് ഗുരുതരമായി മര്‍ദിച്ചിരുന്നതായും ശരീരത്തിന്റെ പല ഭാഗത്തും പാടുകളുണ്ടെന്നും മാതാവ് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദനം മാതാവ് കണ്ടിരുന്നെങ്കിലും എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് ചികില്‍സ പോലും നല്‍കിയിരുന്നില്ലെന്നും മാതാവിനെയും മര്‍ദിച്ചിരുന്നതായും റിപോര്‍ട്ടുകളുണ്ട്.
RELATED STORIES

Share it
Top