Sub Lead

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ മൂന്ന് ഹിന്ദുത്വര്‍ അറസ്റ്റില്‍; 13 കുട്ടികള്‍ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നു

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ മൂന്ന് ഹിന്ദുത്വര്‍ അറസ്റ്റില്‍; 13 കുട്ടികള്‍ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നു
X

ബെല്‍ഗാം: മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ മൂന്ന് ഹിന്ദുത്വര്‍ അറസ്റ്റില്‍. ഹിന്ദുത്വ സംഘടനാ നേതാവായ സാഗര്‍ പാട്ടീല്‍, കൃഷ്ണ മദാര്‍, നാഗന ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ബെല്‍ഗാം ജില്ലയിലെ സവാദത്തി താലൂക്കിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം. വിഷം കലര്‍ന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.കഴിഞ്ഞ 13 വര്‍ഷമായി എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുലൈമാനെ സ്ഥലം മാറ്റാനാണ് പ്രതികള്‍ ശ്രമിച്ചത്. മറ്റൊരു ജാതിയിലെ പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് പറഞ്ഞാണ് സാഗര്‍ പാട്ടീല്‍ കൃഷ്ണ മദാറിനെ ഗൂഡാലോചനയില്‍ പങ്കെടുപ്പിച്ചത്. അതിന് ശേഷം മൂന്നു തരം വിഷം കലക്കിയ ദ്രാവകമുള്ള കുപ്പി കൃഷ്ണ മദാറിന് കൈമാറി. എന്നാല്‍, കൃഷ്ണ മദാര്‍ വാട്ടര്‍ ടാങ്കില്‍ നേരിട്ട് വിഷം കലക്കിയില്ല. പകരം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചു. ഒരു പാക്കറ്റ് ചിപ്‌സും 500 രൂപയുമാണ് കുട്ടിയ്ക്ക് പ്രതിഫലം നല്‍കിയത്. ഇതെല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു. വാട്ടര്‍ ടാങ്കില്‍ വിഷം കലക്കാന്‍ ഉപയോഗിച്ച കുപ്പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും കണ്ടെത്തി.








Next Story

RELATED STORIES

Share it