Sub Lead

പഴയ കെട്ടിടം തകര്‍ന്നുവീണു; മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

പഴയ കെട്ടിടം തകര്‍ന്നുവീണു; മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
X

തൃശ്ശൂര്‍: കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രാഹുല്‍, (19) രൂപേല്‍ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

Next Story

RELATED STORIES

Share it