കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികള്‍

ഇന്നു രാവിലെ ഏഴുമണിയോടെയാണ് അപകടം. കൂട്ടിലങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ച് പുറത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ മംഗലാപുരത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികള്‍

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെ ഏഴുമണിയോടെയാണ് അപകടം. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എല്‍പിജിയുമായി വരുന്ന ടാങ്കര്‍ ലോറി കോണ്‍ക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്‌സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പിറകില്‍ നില്‍ക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇവരുടെ മൃതദേഹം ഇപ്പോള്‍ മലപ്പുറം കോട്ടപ്പടിയിലുള്ള ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിന്റെ െ്രെഡവര്‍ കൂട്ടിലങ്ങാടി സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ നില അതീവ ഗുരുതരമാണ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top