Sub Lead

തിരുമല അനില്‍, അനന്തു, ആനന്ദ്.....ചീഞ്ഞളിഞ്ഞ് ബിജെപിയും ആര്‍എസ്എസും

തിരുമല അനില്‍, അനന്തു, ആനന്ദ്.....ചീഞ്ഞളിഞ്ഞ് ബിജെപിയും ആര്‍എസ്എസും
X

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവര്‍ത്തകരുടെ ആത്മഹത്യകളില്‍ മൗനം പാലിച്ച് ബിജെപി. വളരെ ചെറിയ കാലയളവില്‍ മൂന്നുപേരാണ് ബിജെപിയേയും സൈദ്ധാന്തിക കേന്ദ്രമായ ആര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്ന കുറിപ്പുകളുമായി ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരത്തെ തിരുമല വാര്‍ഡിലെ ബിജെപി കൗണ്‍സിലറായിരുന്ന, തിരുമല അനില്‍ എന്നറിയപ്പെട്ടിരുന്ന അന്നൂര്‍ സ്വദേശി കെ അനില്‍കുമാറിനെ സെപ്റ്റംബര്‍ 20ാം തീയതിയായിരുന്നു ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നുവെന്നും അതില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നുമായിരുന്നു ആരോപണം. പാര്‍ട്ടി നേതാക്കള്‍ വായ്പ എടുത്തിട്ട് തിരിച്ച് അടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ആര്‍എസ്എസ് ശാഖകളിലും ക്യാംപുകളിലും ലൈംഗികപീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി കഴിഞ്ഞ മാസമാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദിയായ നിതിന്‍ മുരളി എന്ന ആര്‍എസ്എസ് നേതാവിനെ കുറിച്ചുള്ള അനന്തുവിന്റെ വീഡിയോയും മരണാനന്തരം പുറത്തുവന്നു. കുട്ടികളെ ആര്‍എസ്എസില്‍ നിന്നും പുറത്തുകൊണ്ടുവന്ന് കൗണ്‍സിലിങ് നല്‍കണമെന്നും അനന്തു ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുതെന്നും അനന്ദു അഭ്യര്‍ത്ഥിച്ചു. അനന്തുവിന്റെ മരണത്തില്‍ പോലിസ് കേസെടുത്തെങ്കിലും പ്രതി ഇതുവരെയും അറസ്റ്റിലായിട്ടില്ല.

തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ഇന്നലെയാണ് ജീവനൊടുക്കിയത്. തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന ആനന്ദിന്റെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമുണ്ട്. നിലവിലെ വാര്‍ഡ് സ്ഥാനാര്‍ഥി മണ്ണുമാഫിയക്കാരനാണെന്നും ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് താന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നാണ് ആനന്ദ് കുറിച്ചത്.

ബിജെപിക്കാരുടെ ഈ ആത്മഹത്യകളെ പാര്‍ട്ടിയിലെയോ ആര്‍എസ്എസ്സിലേയോ ആഭ്യന്തരപ്രശ്‌നങ്ങള്‍ മാത്രമായി കാണാനാവില്ലെന്നാണ് ആത്മഹത്യാക്കുറിപ്പുകള്‍ പറയുന്നത്. മരിച്ചവരെല്ലാം ബിജെപിയേയും ആര്‍എസ്എസിനെയും തള്ളിക്കളയുന്നു എന്നതാണ് നിര്‍ണായകം. ബിജെപിക്കാരെയും ആര്‍എസ്എസുകാരെയും സുഹൃത്തുക്കള്‍ പോലും ആക്കരുതെന്നാണ് എല്ലാവരും അഭ്യര്‍ത്ഥിച്ചത്.

Next Story

RELATED STORIES

Share it