- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്
രാജ്യത്ത് ഈ മാസമുണ്ടാവുന്ന മൂന്നാമത്തെ അപകടകരമായ ഭൂചലനമാണിതെന്ന്ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

കിടാപവന്‍: ദക്ഷിണ ഫിലിപ്പീന്‍സിലെ മിണ്ടാനോയിലുണ്ടായ ഭൂചലനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങളുടെ അടിയില്‍പെട്ടും മരം വീണുമാണ് ജീവഹാനി സംഭവിച്ചത്. രാജ്യത്ത് ഈ മാസമുണ്ടാവുന്ന മൂന്നാമത്തെ അപകടകരമായ ഭൂചലനമാണിതെന്ന്ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

തുടര്‍ച്ചയായുണ്ടാവുന്ന ഭൂചലനത്തെത്തുടര്‍ന്ന് വീടുകളും കെട്ടിടങ്ങളും അപകടകരമായ അവസ്ഥയിലായിരുന്നു. അതിനിടയിലാണ് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ പലതും നിലംപൊത്തി. കെട്ടിടങ്ങളെല്ലാം പ്രകമ്പനത്തില്‍ ആടിയുലഞ്ഞതായും പല ആശുപത്രികളും ഹോട്ടലുകളും ഏതുസമയവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ അധികാരികള്‍ ഒഴിപ്പിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















