Sub Lead

'ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്'; മോദിക്കെതിരേ ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍

ബിജെപിക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് സ്റ്റാലിന്‍ പറഞ്ഞു

ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; മോദിക്കെതിരേ ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍
X

ചെന്നൈ:തമിഴ് ജനതയ്ക്ക് ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടയിലാണ് സ്റ്റാലിന്റെ പരാമര്‍ശം.

ബിജെപിക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് സ്റ്റാലിന്‍ പറഞ്ഞു.റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് തമിഴ്‌നാടിന്റെ ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.സ്വാതന്ത്ര്യസമര സേനാനിയായ ചിദംബരണര്‍, മഹാകവി സുബ്രഹ്മണ്യ ഭാരതിയാര്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ ആദ്യ രാജ്ഞിയായ റാണി വേലും നാച്ചിയാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയ മരതു സഹോദരന്‍മാര്‍ ഇവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു തമിഴ്‌നാടിന്റെ ഇത്തവണത്തെ ടാബ്ലോ.റിപബ്ലിക് പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റു ടാബ്ലോകളില്‍ നിന്ന് തമിഴ്‌നാടിന്റെ ടാബ്ലോ എങ്ങനെ താഴെയാകുന്നു എന്നും അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്, കേരളം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന പ്ലോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് തമിഴ്‌നാട് നല്‍കിയ വൈകാരികമായ വിടവാങ്ങലിനെക്കുറിച്ച് പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തെയും സ്റ്റാലിന്‍ സൂചിപ്പിച്ചു.രാജ്യത്തിന് വേണ്ടി പോരാടിയവരുടെ സംഭാവനകളെ തമിഴ്‌നാട് എന്നും ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തമിഴ് ജനതയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it