Sub Lead

പാലക്കാട് ബിജെപി പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി

17 സീറ്റുകളുള്ള പഞ്ചായത്തിൽ സിപിഎം-7, മുസ് ലിം ലീഗ്-4, കോൺഗ്രസ്-3, ബിജെപി-1, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് കക്ഷി നില.

പാലക്കാട് ബിജെപി പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി
X

പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി. ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് നഷ്ടമായി.

എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതമാണ് സീറ്റ് നില. ബിജെപിയുടെ ഒരംഗം അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. 17 സീറ്റുകളുള്ള പഞ്ചായത്തിൽ സിപിഎം-7, മുസ് ലിം ലീഗ്-4, കോൺഗ്രസ്-3, ബിജെപി-1, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് കക്ഷി നില.

ബിജെപിയുമായി യാതൊരുവിധത്തിലുള്ള സഖ്യമില്ലെന്നും രാജ്യത്തെ മുഖ്യശത്രു ബിജെപിയാണെന്നുമുള്ള നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം പാർട്ടി കോൺ​ഗ്രസുമായി ബന്ധപ്പെട്ട വേളയിൽ പറഞ്ഞിരുന്നത്. ഈ നിലപാട് ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് പ്രാദേശിക മേഖലകളിലെ ബിജെപി ബന്ധം മറനീക്കി പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it