Sub Lead

'ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' എന്ന ഡോക്യുമെന്ററി പ്രകാശനം നാളെ

'ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്കൊരാള്‍' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എംആര്‍ഡിഎഫ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നാളെ ഉച്ചക്ക് മൂന്ന് മണിക്ക് നടക്കും

ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍ എന്ന ഡോക്യുമെന്ററി പ്രകാശനം നാളെ
X

കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുല്ലയെ കുറിച്ച് 'ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്കൊരാള്‍' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എംആര്‍ഡിഎഫ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നാളെ നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഇ. അബൂബക്കർ, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, എ പി കുഞ്ഞാമു, ഒ അബ്ദുറഹിമാന്‍, പ്രഫ. പി കോയ, എന്‍ പി ചെക്കുട്ടി, കെ എച്ച് നാസര്‍, പിഎഎം ഹാരിസ് ഡോ. ഉമര്‍ ഒ സസ്‌നീം, അഡ്വ. ഫാത്തിമ തഹ്‌ലിയ, ഗ്രോവാസു, ബച്ചു ചെറുവാടി, ഡോക്ടര്‍ അജ്മല്‍ മുഈന്‍, ഒ അബ്ദുല്ല പങ്കെടുക്കും. ഒ അബ്ദുല്ല രചിച്ച ശത്രുക്കളല്ല സ്‌നേഹിതന്മാര്‍ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും പരിപാടിയില്‍ നടക്കും.

Next Story

RELATED STORIES

Share it