- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ അല്ല, പ്രശ്‌നം ഇസ്‌ലാമാണ്; കൊലവിളി പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്

ആലപ്പുഴ: എസ്ഡിപിഐ അല്ല പ്രശ്‌നമെന്നും പ്രശ്‌നം ഇസ്‌ലാമാണെന്നും ആര്‍എസ്എസ് നേതാവിന്റെ കൊലവിളി പ്രസംഗം. ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ തുടര്‍ന്നുള്ള പൊതുയോഗത്തിലാണ് ആര്‍എസ്എസ് ആലപ്പുഴ ജില്ലാ മുന്‍ സദസ്യനും ഹിന്ദു ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സി എന്‍ ജിനു കൊലവിളി നടത്തിയത്. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ ജിനു ആലപ്പുഴ നഗരത്തിലെ തോണ്ടന്‍കുളരങ്ങയില്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഇസ്‌ലാമാണ് പ്രശ്‌നം എന്നു പ്രസംഗിച്ചത്.
വിദ്വേഷ പ്രസംഗത്തില്‍ പറയുന്നതിങ്ങനെ:
'എസ്ഡിപിഐ അല്ല, അവരല്ല തീവ്രവാദികള്‍. തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണ്. ഇസ്‌ലാം ഒറ്റപ്പെടുത്തേണ്ട മതമാണ്. ഇസ്‌ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്‌ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്. അത് പറയാന്‍ ആരും മടിക്കേണ്ട. ഇസ് ലാം ഈ ലോകത്തിന്റെ നാശത്തിന് വേണ്ടി ഉണ്ടായ മതമാണ്. അതുകൊണ്ട് എസ്ഡിപിഐ എന്ന പേര് പറഞ്ഞുകൊണ്ട് സംഘപ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് പരിശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ഇന്നത്തെ ഈ പ്രതിഷേധം കൊണ്ട് ഇതസ്ഥമിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഞങ്ങള്‍ക്ക് പോയത് നമ്മുടെ ചോരയാണ്. നമ്മുടെ സഹോദരന്റെ ചോരയ്ക്ക് ചോരകൊണ്ട് മറുപടി പറയാന്‍ തയാറാണ്.'
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആലപ്പുഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്‌ലിംകളുടെ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. അക്രമികള്‍ കടകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്. സ്ഥലത്ത് പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
വയലാര്‍ നാഗംകുളങ്ങര കവലയില്‍ കഴിഞ്ഞ ദിവസം നടന്ന എസ്ഡിപിഐ വാഹന പ്രചരണ ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആദ്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണമാണ് സംഘര്‍ഷത്തിലേക്കും ആര്‍എസ്എസ് ശിക്ഷക് പ്രമുഖ് നന്ദു ആര്‍ കൃഷ്ണ കൊല്ലപ്പെടുന്നതിലേക്കും വഴിതെളിച്ചത്. സംഘര്‍ഷത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരിക്കുകളുണ്ട്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിച്ച് എട്ടു പേരുടെ അറസ്റ്റ് ചേര്‍ത്തല പോലിസ് ഇന്ന് രേഖപ്പെടുത്തി. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദ്ദീന്‍ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















